ആദിവാസി ചികിത്സ കിട്ടാതെ തെരുവില്‍
അഗളി: ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരണത്തോട് മല്ലിട്ട് തെരുവില്‍ കഴിയുന്നു. രോഗം ബാധിച്ച് മുഖത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയ പോത്തുപ്പാടിയിലെ ചിന്നന്‍(32) എന്ന യുവാവിനാണ് ഈ ദുര്യോഗം. അഗളി ആശുപത്രിയുടെ മുന്നിലെ തെരുവില്‍ സഹായിക്കാന്‍ ആരുമില്ലാതെ കഴിയുകയാണ് ഇയാള്‍.
അളിഞ്ഞ മുഖത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരിക്കുന്നു. അഴുകിയ വ്രണങ്ങളുടെ ഭാഗത്ത് കവിളില്‍ ദ്വാരം വീണു തുടങ്ങിയിരിക്കുന്നു. ഭിക്ഷാടനം ചെയ്ത് ആഹാരം കിട്ടിയാലും അതിറക്കാന്‍ പറ്റാത്ത അവസ്ഥ. പഴുത്ത വ്രണങ്ങള്‍ കാണുന്നവര്‍ക്ക് അസഹനീയം. കരളലയിക്കുന്ന അവസ്ഥ.
മുഖത്തുണ്ടായ കുരുവാണ് അസുഖത്തിന്റെ തുടക്കം. പോത്തുപ്പാടി ഫാമില്‍ ജോലിയുണ്ടായിരുന്ന ചിന്നന്‍ അസുഖം മൂത്തപ്പോള്‍ രണ്ടു മാസം മുമ്പാണ് അഗളി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പുറത്തു നിന്ന് കുത്തിവെപ്പിനുള്ള മരുന്ന് വാങ്ങാനും മെഡിക്കല്‍ കോളേജില്‍ പോകാനുമായിരുന്നു അവിടെ നിന്നും കിട്ടിയ ഉപദേശം. രണ്ടിനും നിവൃത്തിയില്ലാതെ തെരുവില്‍ അഭയം തേടിയിരിക്കുകയാണ് ഇയാള്‍. വേപ്പില അരച്ചു തേച്ച് സ്വയം ചികിത്സ നടത്തുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications