ഇനി കേരളത്തിന് നാലു ഡിജിപിമാര്‍
തിരുവനന്തപുരം:കേരളത്തില്‍ ഇനി നാലു ഡിജിപി തസ്തികകള്‍.കേരളത്തിലെ ഡിജിപി കേഡര്‍ തസ്തിക ഒന്നില്‍ നിന്ന് രണ്ടാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയതോടെയാണിത്.
ഇപ്പോള്‍ കേരളത്തില്‍ രണ്ടു ഡിജിപിമാരാണുള്ളത് .ഒന്ന് കേന്ദ്രം അനുവദിച്ച കേഡര്‍ ഡിജിപിയും മറ്റൊന്ന് സംസ്ഥാനത്തിന്റെ വക നോണ്‍കേഡര്‍ ഡിജിപിയും. ഫയര്‍ ഫോഴ്സ് ഡയറക്ടറായിരിക്കുന്ന ബി.എസ്.ശാസ്ത്രിയാണ് ഇപ്പോഴത്തെ കേഡര്‍ ഡിജിപി.ക്രമസമാധാന ചുമതലയുള്ള പി.ആര്‍.ചന്ദ്രനാണ് നോണ്‍ കേഡര്‍ ഡിജിപി.
ഇപ്പോള്‍ കേന്ദ്രം ഒരു കേഡര്‍ തസ്തിക അനുവദിച്ചിരിക്കുകയാണ്. ഇതോടെ ഇപ്പോഴത്തെ നോണ്‍ കേഡര്‍ ഡിജിപി പി.ആര്‍.ചന്ദ്രനെ കേഡര്‍ ഡിജിപിയാക്കും.കേരളത്തിന് അനുവദിക്കാവുന്ന നോണ്‍ കേഡര്‍ തസ്തികയില്‍ കേരള ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി ജോസഫ് തോമസിനെ നിയമിക്കും.
പി.ആര്‍.ചന്ദ്രന്റെ നോണ്‍ കേഡര്‍ ഡിജിപി തസ്തികയില്‍ ജോസഫ് ഡൗസണെ നിയമിക്കും.












Click it and Unblock the Notifications