സ്വകാര്യ പ്രാക്ടീസ്: വിവാദ വ്യവസ്ഥകള്‍ നടപ്പിലാക്കില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചു.
ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വി.സി.കബീര്‍ ജനവരി 13 ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. താമസസ്ഥലത്തിനു പുറമെ മറ്റൊരിടത്തു കൂടി പ്രാക്ടീസ് ആവാമെന്നതാണ് തല്ക്കാലം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച ഒരു വ്യവസ്ഥ.
അടിസ്ഥാന ചികിത്സാ നിര്‍ണയ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥയും വേണ്ടെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രാഥമിക ചികിത്സാ നിര്ണയോപാധികളും ഉപകരണങ്ങളും ഏതൊക്കെയാണെന്ന് ഇതു വരെ ധാരണയായിട്ടില്ല. ഇവ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ ഉടനെ വ്യക്തമാക്കും.
സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കുന്നതിനു മുമ്പും ശേഷവും ഡോക്ടറെ കാണുന്നത് സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായിരിക്കുമെന്ന വ്യവസ്ഥയും തല്ക്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഈ തീരുമാനം. കൂടുതല്‍ ചര്‍ച്ചയ്ക്കും പഠനത്തിനും ശേഷമേ വിവാദ വ്യവസ്ഥകളുടെ കാര്യത്തില്‍ അന്തിമ തീര്പ്പുണ്ടാക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications