കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാഭയത്തെ പറ്റി ശില്‍പശാല

  • By Staff
Google Oneindia Malayalam News

കൊച്ചി: അഖിലേന്ത്യാ ക്ലിനിക്കല്‍ സൈക്കോളജി അസോസിയേഷന്‍ കേരള ഘടകം പരീക്ഷാ ഭയത്തെ പറ്റി ശില്‍പശാല സംഘടിപ്പിക്കുന്നു. കച്ചേരിപ്പടി ആശിര്‍ ഭവനില്‍ ജനവരി 28 ഞായറാഴ്ച ജസ്റിസ് ഡി.ശ്രീദേവി ശില്‍പശാല ഉദ്ഘാടനം ചെയ്യും.

കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ അധ്യാപകരേയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. അനാരോഗ്യകരമായ മത്സരങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷാഭയം ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണെന്ന് ക്ലിനിക്കല്‍ സൈക്കോളജി അസോസിയേഷന്‍ ഭാരവാഹികളായ ഡോ.കെ. പ്രമോദും ഡോ.ജോര്‍ജ്ജ് വര്‍ഗീസും ജനവരി 14 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലം പുറത്തുവരുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളല്‍ പെരുകിക്കൊണ്ടിരിക്കുന്ന ആത്മഹത്യാശ്രമങ്ങളും ടെലിഫോണ്‍ ഹെല്‍പ് ലൈനുകളിലേക്ക് വന്നുകൊണ്ടിരിക്കുന്ന സഹായാഭ്യര്‍ത്ഥനകളും ഇതിന്റെ സൂചനകളാണ്.

ശാസ്ത്രീയമായ പഠനരീതികള്‍, പരീക്ഷയെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെ പറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്റുകളായ ഡോ.ജസ്റിന്‍ പടമാടന്‍, ഡോ.കെ.ഗിരീഷ്, ഡോ.ഷാജി ചെറിയാന്‍, ഡോ.രാജന്‍ മത്തായി, ഡോ.ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവര്‍ ശില്‍പശാലയില്‍ ക്ലാസുകളെടുക്കും.

മുന്‍കൂട്ടി ഫീസ് അടച്ച് പേര് രജിസ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. താല്‍പര്യമുള്ളവര്‍ 091 0484 370152, 621668 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X