കോഴിക്കോടിന് കലാകിരീടം
തൊടുപുഴ: 41ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോടിന് കിരീടം.
ജനവരി 14 ഞായറാഴ്ച മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ 325 പോയിന്റ് നേടിയാണ് കോഴിക്കോട് 117 പവന്റെ സ്വര്‍ണ്ണക്കപ്പ് കരസ്ഥമാക്കിയത്. 314 പോയിന്റ് നേടിയ തൃശ്ശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ 303 പോയിന്റുമായി മൂന്നാമതെത്തി.
അതേസമയം കോടതി വിലക്കുള്ളതിനാല്‍ സംഘനൃത്തത്തിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല.
കൊറ്റന്‍കുളങ്ങര വി.എച്ച്.എസ്സിലെ അമ്പിളിദേവിയാണ് യുവജനോത്സവത്തിലെ കലാതിലകം. ഇത്തവണ കലാപ്രതിഭ പട്ടത്തിന് ആരും അര്‍ഹത നേടിയില്ല.
നിലവിലുള്ള ചട്ടപ്രകാരം നൃത്ത- നൃത്തേതര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാല്‍ മാത്രമെ പ്രതിഭ- തിലക പട്ടങ്ങള്‍ക്ക് അര്‍ഹതയുണ്ടാവൂ. യുവജനോത്സവത്തില്‍ മത്സരിക്കാനെത്തിയ ആണ്‍കുട്ടികളിലാര്‍ക്കും ഈ നിലവാരത്തിലെത്താന്‍ കഴിഞ്ഞില്ല.
വൈകീട്ട് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications