സമരം ചെയ്ത വികലാംഗന് പീഡനം
തിരുവനന്തപുരം: സത്യഗ്രഹം ചെയ്തു കൊണ്ടിരുന്ന വികലാംഗനെ പീഡനത്തിനിരയാക്കി. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ആകസ്മികമായി പരാജയപ്പെട്ടു. അക്രമികള്‍ പൊലീസ് പിടിയിലായി.
ജനവരി 14 ഞായറാഴ്ച തിരുവനന്തപുരത്ത് അമ്പലമുക്കിലാണ് നാടകീയമായ പീഡനം നടന്നത്. അമ്പലമുക്ക് ചെഷയര്ഹോമിനു മുന്നില്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരുന്ന ആലപ്പുഴ സ്വദേശിയായ വികലാംഗന് വിജയനുണ്ണിത്താനാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഉണ്ണിത്താന്റെ സത്യഗ്രഹപന്തലിനു സമീപം കാറിലെത്തിയ ഏഴംഗ അക്രമി സംഘം അകാരണമായി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനു ശേഷം രണ്ടു ഫര്‍ലോംഗോളം ഉണ്ണിത്താനെ നിരത്തില്‍ വലിച്ചിഴച്ച അക്രമികള്‍ കാറില്‍ കയറ്റി കൊണ്ടുപോയി.
എന്നാല്‍ മണ്ണന്തലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടയിലേയ്ക്കു ചെരിഞ്ഞ് അക്രമിസംഘത്തില്‍ പെട്ട രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരോട് വിജയനുണ്ണിത്താന്‍ സംഭവം വിശദീകരിച്ചപ്പോള്‍ അവര്‍ ഇടപെട്ട് അക്രമികളില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തിനിരയായ വിജയനുണ്ണിത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അക്രമിസംഘത്തില്‍ പെട്ട ഏഴുപേരെയും പേരൂര്‍ക്കട പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചെഷയര്‍ ഹോം സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ വികലാംഗനായ സമരക്കാരനെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് അക്രമികള്‍ പൊലീസിനോടു വെളിപ്പെടുത്തി.
1999 നവംബര്‍ 20 മുതല്‍ വിജയന് ഉണ്ണിത്താന് ചെഷയര്ഹോമിനു മുന്നില്‍ സമരം ചെയ്തുവരികയാണ്. 1999 ല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 അന്തേവാസികളെ ചെഷയര്‍ഹോമില്‍ നിന്നും പുറത്താക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് അരയ്ക്കു കീഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന വിജയനുണ്ണിത്താന്‍ സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം തനിക്കെതിരേ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് ഉണ്ണിത്താന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications