മദ്യദുരന്തം:പണംവാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മണിച്ചനില്‍ നിന്ന് മാസപ്പടി പറ്റിയിരുന്ന പൊലീസ് -എക്സൈസ് വിഭാഗത്തിലെ 15ഓഫീസര്‍മാരുടെ പേരില്‍ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി.
അഴിമതി നിരോധന നിയമത്തിലെ 7,8,9,10,12,13(1ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുക.നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രാജഗോപാല്‍ ,സസ്പെന്‍ഷനില്‍ കഴിയുന്ന ഡിവൈഎസ്പി ഐസക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച ഡിവൈഎസ്പി ശശിധരന്,മാന്നാര്‍ സിഐ രാധാകൃഷ്ണപിള്ള,പുനലൂര്‍ സിഐ വര്‍ഗീസ്,തിരുവനന്തപുരം ട്രാഫിക്ക് സ്റേഷനിലെ എസ്ഐ രാജേന്ദ്രന്, കടയ്ക്കാവൂര്‍ എസ്ഐ നസീര്‍ ,സസ്പെന്‍ഷനില്‍ കഴിയുന്ന അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ കനകരാജന്,തിരുവനന്തപുരത്ത് ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിലെ എഇസി മോഹന്‍ദാസ് ,തിരുവനന്തപുരം എക്സൈസ് സിഐ വേലായുധന് നായര്‍ ,കൊല്ലം എക്സൈസ് ഡിവിഷന് ഓഫീസിലെ സിഐ നാസറുദ്ദീന്‍,ബോര്‍ഡ് ഓഫീസിലെ എഇസി റഹീം,എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശശിധരന്,വിജയന് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റര്‍ ചെയ്യുന്നത്.
അതേ സമയം മണിച്ചനില്‍ നിന്ന് പണം പറ്റിയ എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്,ഭാര്‍ഗവി തങ്കപ്പന് ,സിപിഎം ജില്ലാസെക്രട്ടറി എം. സത്യനേശന് എന്നിവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതുപോലെ യുവകോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസ്,മുദാക്കല്‍ ശ്രീധരന്,കോലിയക്കോട് കൃഷ്ണന്‍നായര്‍,അജിത്(ഐഎന്‍ടിയുസി),പേരൂര്‍ക്കട സദാശിവന് എന്നിവരും മണിച്ചനില്‍ നിന്ന് പണം വാങ്ങിയതായി ഡയറിയില്‍ കുറിച്ചിട്ടുണ്ട്.എന്നാല്‍ ഇവര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications