മകരവിളക്ക് ഇന്ന്
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം ജനവരി 14 ഞായറാഴ്ച നടക്കും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ വിഗ്രഹവും മകരജ്യോതിയും ദര്‍ശിക്കാന്‍ അഞ്ചു ലക്ഷത്തോളം അയ്യപ്പന്മാര് സന്നിധാനത്തും പമ്പയിലുമായി തടിച്ചുകൂടിയിരിക്കുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ 5.15ന് മകരസംക്രമ പൂജ കഴിഞ്ഞു. വൈകീട്ട് 6.30നാണ് മകരവിളക്ക്. ദീപാരാധനയോടനുബന്ധിച്ചാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
മകരവിളക്കിനും മകരസംക്രമപൂജയ്ക്കും മുന്നോടിയായിട്ടുള്ള പമ്പാവിളക്ക് ദര്‍ശിച്ച് പതിനായിരക്കണക്കിന് അയ്യപ്പന്മാര് ജനവരി 13 ശനിയാഴ്ച ആത്മസായൂജ്യം നേടി.
ജനവരി 12 വെള്ളിയാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വലിയാനവട്ടത്ത് എത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഘോഷയാത്രയ്ക്ക് അവിടെ സ്വീകരണം നല്‍കും.
ഞായറാഴ്ച ഉച്ചപൂജയ്ക്ക് ശേഷം രണ്ടു മണിയോടെ നടയടച്ചു കഴിഞ്ഞാല്‍ വൈകീട്ട് അഞ്ചിനായിരിക്കും പിന്നെ നടതുറക്കുക. എന്നാല്‍ ദീപാരാധനയ്ക്കു ശേഷം മാത്രമേ അയ്യപ്പന്മാരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications