Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞു

പമ്പ: ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.ജനവരി 14 ഞായറാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കു ശേഷമാണ് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതിസ് തെളിഞ്ഞത്.

ദീപാരാധനയ്ക്കു മുമ്പായി അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ചാര്‍ത്തി. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ശംഭുവാധ്യാരും തിരുവാഭരണം ചാര്‍ത്തലിനും ദീപാരാധനയ്ക്കും നേതൃത്വം നല്‍കി.

മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്കായിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ദിവ്യജ്യോതിസ് ദര്‍ശിക്കാന്‍ നാനാഭാഗത്തു ന ിന്നുമുള്ള അയ്യപ്പഭക്തര്‍ സന്നിധാനത്തു സ്ഥാനം പിടിച്ചിരുന്നു. ദീപാരാധനയ്ക്കു ശേഷം മകരജ്യോതിയുടെ മുന്നറിയിപ്പായി ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നപ്പോള്‍ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി.

മകരവിളക്കു ദര്‍ശിച്ചതിന്റെ ദിവ്യ സായൂജ്യവുമായി ഭക്തര്‍ മലയിറങ്ങുകയാണ്.

ഇത്തവണ മകരവിളക്കിന് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 1700 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. എങ്കിലും തിരക്ക് പലപ്പോഴും നിയന്ത്രണാതീതമായി. പക്ഷേ അനിഷ്ടസംഭവങ്ങളൊന്നും ഇതു വരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+