ഭൂകമ്പം:മധ്യ അമേരിക്കയില്‍ 138 പേര്‍ മരിച്ചു
സാന്‍ സാല്‍വദോര്‍ : മധ്യ അമേരിക്കയിലും തെക്കന്‍മെക്സിക്കോയിലുമുണ്ടായ ഭൂകമ്പത്തില്‍ എല്‍ സാല്‍വദോര്‍,ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിലെ 138 പേര്‍ കൊല്ലപ്പെട്ടു.കൂടുതല്‍ മൃതദേഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.
നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്.ജനവരി 14 ഞായറാഴ്ചയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. 7.6 റിച്ചര്‍ സ്കെയില്‍ ശക്തിയുള്ള ഭൂകമ്പമാണുണ്ടായത്. എല്‍ സാല്‍വദോറിന്റെ തലസ്ഥാനമായ സാന്‍ സാവദോറില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ മൂലകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
1986ല്‍ എല്‍ സാല്‍വദോറിലുണ്ടായ ഭൂകമ്പത്തില്‍ 1000 പേര്‍ മരിച്ചിരുന്നു.ലോകമെങ്ങുമുള്ള ഭൂകമ്പത്തെക്കുറിച്ചറിയാന്‍ ഇവിടെ .












Click it and Unblock the Notifications