സിന്ധ്യയുടെയുടെയും പ്രസാദയുടെയും നില ഗുരുതരം
ദില്ലി: അപ്പോളോ ആശുപത്രിയിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി നേതാവ് വിജയരാജസിന്ധ്യയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെയും നില ഗുരുതരമായി തുടരുന്നു.
മെനിഞ്ചിറ്റിസ് ബാധിച്ച് ജനുവരി രണ്ടിനാണ് വിജയരാജസിന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിന്ധ്യ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിതേന്ദ്ര പ്രസാദയുടെയും നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ജനുവരി ഒമ്പതിനാണ് പ്രസാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിലാണ്.












Click it and Unblock the Notifications