കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജന.മുഷറഫിനെ കണ്ടു

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ് നമ്പ്യാര്‍ ജനവരി 15 തിങ്കളാഴ്ച പാകിസ്ഥാന്റെ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ആഗസ്റ്റില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനു ശേഷം ഇതാദ്യമായാണ് വിജയ് നമ്പ്യാര്‍ ജനറല്‍ മുഷറഫിനെ കാണുന്നത്.

പാകിസ്ഥാന്റെ പ്രേരണയോടും പ്രോത്സാഹനത്തോടും കൂടി കശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യം നടപ്പാകില്ലെന്ന് ഇന്ത്യയുടെ പ്രതിനിധി പാകിസ്ഥാന്‍ ഭരണാധികാരിയെ ധരിപ്പിച്ചതായി അറിയുന്നു.

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വിജയ് നമ്പ്യാരുടെ സന്ദര്‍ശനം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

ഇരുരാജ്യങ്ങളുടെയും പ്രഖ്യാപിത നിലപാടുകളുടെ അടിസ്ഥാനത്തില്‍ വളരെ സ്വതന്ത്രവും ധീരവുമായ ചര്‍ച്ചയാണ് ജനറല്‍ മുഷറഫും വിജയ് നമ്പ്യാരും തമ്മില്‍ നടന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ സമഗ്രമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

ദില്ലിയിലെ ചുവപ്പു കോട്ടയില്‍ അടുത്തയിടെ കശ്മീര്‍ ഭീകരര്‍ നടത്തിയ ആക്രമണം, പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിക്കുമെന്ന ലഷ്കര്‍ -എ- തൊയിബയുടെ ഭീഷണി തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യയുടെ പ്രതിനിധി ജനറല്‍ മുഷറഫിനെ ധരിപ്പിച്ചതായി അറിയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിക്കുമെന്ന ലഷ്കര്‍ -എ-തോയിബയുടെ ഭീഷണിയില്‍ മുഷറഫ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തീവ്രവാദികളെ പാകിസ്ഥാന്‍ നിയന്ത്രിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പാക് ഭരണാധികാരിയില്‍ നിന്നും അനുകീല പ്രതികരണമുണ്ടായില്ല.

കശ്മീരില്‍ സാധാരണനില പുനസ്ഥാപിക്കുന്നതിനു മുമ്പേ തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കശ്മീര്‍ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണണെന്ന പാകിസ്ഥാന്റെ നിലപാട് ജനറല്‍ മുഷറഫ് ആവര്‍ത്തിച്ചു. പാകിസ്ഥാന്റെ ചില നടപടികള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള സംഘര്‍ഷത്തിന് ഒരു പരിധി വരെ അയവു വരുത്താന്‍ സഹായകമായതായി ജനറല്‍ മുഷറഫ് അവകാശപ്പെട്ടു.

ജനറല്‍ മുഷറഫ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന വാര്‍ത്തകളെപ്പറ്റിയോ ഓള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുടെ പാകിസ്ഥാന്‍ സന്ദര്‍ശന പദ്ധതിയെപ്പറ്റിയോ ജനറല്‍ മുഷറഫും വിജയ് നമ്പ്യാരും തങ്ങളുടെ ചര്‍ച്ചകളില്‍ പരാമര്‍ശിച്ചതേയില്ലെന്നാണ് അറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X