കശ്മീര്‍ സമാധാന പ്രക്രിയ പരിശോധിക്കും: അദ്വാനി
ദില്ലി: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സമാധാന പ്രക്രിയകള്‍ ദേശീയ സുരക്ഷാ സമിതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനി. സമാധാന പ്രക്രിയകള്‍ പുനസ്ഥാപിച്ചതിനു ശേഷം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.
സമാധാനശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയില്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്റെ പിന്തുണയുണ്ടെന്ന് അദ്വാനി പരോക്ഷമായി സൂചിപ്പിച്ചു.ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്റെ നിയന്ത്രണം ഇല്ലെന്ന പാക് സര്‍ക്കാരിന്റെ വാദം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്ത് നടപ്പാക്കിയ സമാധാന പ്രക്രിയ തുടരുന്നത് പുനരാലോചനയ്ക്കു വിധേയമാക്കേണ്ടി വരും-അദ്വാനി പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ നടന്ന വധശ്രമം, ചെങ്കോട്ടയില്‍ അടുത്തയിടെ നടന്ന ഭീകരാക്രമണം, പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെയുണ്ടായ സുരക്ഷാഭീഷണി തുടങ്ങിയവ അടുത്തു തന്നെ ചേരുന്ന ദേശീയ സുരക്ഷാ സമിതി വിലയിരുത്തും.
കശ്മീരിലെ അക്രമപ്രവര്‍ത്തനങ്ങള്‍ കുറയുകയും സംസ്ഥാനത്തു നിന്ന് പലായനം ചെയ്ത ജനങ്ങള്‍ തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ സമാധാനപ്രക്രിയകളില് സംതൃപ്തമാവൂ- ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications