Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയെ മദ്യവിമുക്തമാക്കുന്നു

തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് അടുത്തുള്ള അരുവിക്കര ഗ്രാമത്തെ മദ്യവിമുക്തമാക്കാന്‍ ശ്രമം തുടങ്ങി.

സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എം.ജി.ശശിഭൂഷണ്‍ന്റെ നേതൃത്വത്തിലാണ് 20,000ത്തോളം വരുന്ന നാട്ടുകാര്‍ക്കിടയില്‍ വമ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അരുവിക്കരയെ മദ്യവിമുക്തമാക്കുകയാണ് ലക്ഷ്യം.

പഞ്ചായത്ത് അധികൃതരും വിവിധ മതമേധാവികളും ധാരാളം ചെറുപ്പക്കാരും ഈ പദ്ധതിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് ശശിഭൂഷണ്‍ പറഞ്ഞു. അരുവിക്കരയ്ക്ക് സമീപമുള്ള ആര്യനാട്ട് നിന്നുമാണ് ഇവിടെ മദ്യമെത്തുന്നത്. അരുവിക്കരയുള്ളഏകദേശം 4,000പേര്‍ മദ്യം ഉപയോഗിക്കുന്നവരാണെന്ന് മുന്‍ നെടുമങ്ങാട് എംഎല്‍എ കെ.സോമശേഖരന്‍ നായര്‍ പറയുന്നു.

അരുവിക്കരയിലെ ഗ്രാമസഭകളിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കള്ള്ഷാപ്പുകള്‍ ആക്രമിക്കാനോ അവയ്ക്ക് മുന്നില്‍ ധര്‍ണ നടത്താനോ ഉദ്ദേശിക്കുന്നില്ല-ശശിഭൂഷണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+