അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങള്‍
തൃശൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുതുമുഖസ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി വ്യക്തമാക്കി.
യുവതികളും വിജയസാധ്യതയുള്ളവരുമായ സ്ഥാനാര്‍ഥികള്‍ ഇക്കൂട്ടത്തില്‍ പെടുമെന്ന് ആന്റണി പറഞ്ഞു. തൃശൂരില്‍ ജനുവരി 14 തിങ്കളാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സ്ഥാനാര്‍ഥികള നിര്‍ണയിക്കുമ്പോള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കുന്നത് കോണ്‍ഗ്രസിന് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ നന്മക്ക് വേണ്ടിയാണ് ഈ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് താന്‍ പറഞ്ഞത്. ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications