Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതകളുടെ വികസനം സ്തംഭനത്തില്‍

ചാത്തന്നൂര്‍: കേരളത്തിലെ ദേശീയപാതകളുടെ വികസനം സ്തംഭനത്തിലേക്ക്. വന്‍തുക കുടിശ്ശികയുള്ളതിനാല്‍ ദേശീയപാതകളുടെ വികസനപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ഏറ്റെടുക്കില്ലെന്ന് കോണ്‍ട്രാക്ടര്‍മാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ദേശീയപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഇനത്തില്‍ 100 കോടിയലധികം രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. ഇതിനു പുറമെയാണ് സംസ്ഥാന മരാമത്ത് പണികളുടെ 900 കോടി രൂപ കുടിശ്ശിക.

വെള്ളപ്പൊക്കവും മറ്റു വന്നതിനെത്തുടര്‍ന്ന് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ഇനത്തിലാണ് കൂടുതല്‍ പണവും ലഭിക്കാനുള്ളത്. ഈ തുക അനുവദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നല്‍കിയ ചെക്കുകളുമായി കോണ്‍ട്രാക്ടര്‍മാര്‍ ബാങ്കുകളില്‍ എത്തുമ്പോള്‍ ബാങ്കുദ്യോസ്ഥര്‍ കൈമലര്‍ത്തുകയാണത്രെ.

ട്രഷറി നിരോധനം മൂലമാണ് സംസ്ഥാനസര്‍ക്കാറില്‍ നിന്നുള്ള ചെക്കുകള്‍ പാസ്സാകാത്തത്. ദേശീയ പാത വികസനത്തിനും അറ്റകുറ്റ പണികള്‍ക്കുമുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലാത്തതും ബില്‍ മാറുന്നതിന് തടസ്സമാകുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+