മയക്കുമരുന്ന് കേസ്: മുഖ്യമന്ത്രി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു
തിരിുവനന്തപുരം: സൗദി അറേബ്യയിലേയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്തു നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട് തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാര്‍ ആ രാജ്യത്ത് വച്ച് വധിക്കപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിക്കയച്ച കത്തിലാണ് മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന നിഷ്കളങ്കരായ ഇന്ത്യാക്കാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും നായനാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സന്തോഷിന്റെ അമ്മ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയത്. തന്റെ മകന്‍ നിരപരാധിയായിരുന്നുവെന്നും കേസില്‍ കുടുക്കുകയായിരുന്നുവെന്നും സന്തോഷിന്റെ അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യം ജനവരി 23 ചൊവാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതിനകം വിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.












Click it and Unblock the Notifications