പറശ്ശിനിക്കടവ്: രാജവെമ്പാല ചത്തു
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ രാജവെമ്പാല ചത്തു. ഡിസംബര്‍ 10 ഞായറാഴ്ച വനംവകുപ്പുദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് കേന്ദ്രം അടച്ചു പൂട്ടിയപ്പോള്‍ പരിക്കേറ്റ രാജവെമ്പാല അവശനിലയിലായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ മറ്റു രണ്ടു രാജവെമ്പാലകളും അവശനിലയിലാണ്. ശരിയായ പരിചരണവും ഭക്ഷണവും ലഭിച്ചില്ലെങ്കില്‍ ഇവയും ചത്തു പോകുമെന്നാണ് കരുതുന്നത്.
വനംവകുപ്പുദ്യോഗസ്ഥരുടെ നടപടിയുടെ ഫലമായി അപൂര്‍വമായി മാത്രം കണ്ടുവരാറുള്ള പക്ഷികള്‍ നേരത്തെ ചത്തിരുന്നു. കൂടാതെ ചാക്കിലിട്ട് ലോറിയില്‍ കയറ്റിയ മുതലക്കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും അന്ന് ചത്തു.












Click it and Unblock the Notifications