Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് രൂപം നല്‍കി. ഞായറാഴ്ച രാത്രി പനമ്പിള്ളിനഗറിലെ കരുണാകരന്റെ വസതിയിലായിരുന്നു ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം. കെ.കരുണാകരനും യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ കഴിയുന്നത്ര മണ്ഡലങ്ങളില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നീക്കം നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗ്രൂപ്പില്‍ നിന്ന് പുതുമുഖങ്ങളെ അവതരിപ്പിക്കാനും തീരുമാനമായി. ഗ്രൂപ്പിലെ ഏതാനും പ്രമുഖരെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനും ആലോചനയുണ്ട്.

കെപിസിസി അംഗം ടി.പി.ഹസന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം.ചന്ദ്രശേഖരന്‍, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സക്കീര്‍ ഹുസൈന്‍, കാലടി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഡോ.ഗീത സജീവ്, യൂത്ത് കോണ്‍ഗ്രസ് നേതാവ്് സിമിറോസ്ബെല്‍ ജോണ്‍ എന്നിവരെയാണ് ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികളായി ജില്ലയില്‍ പരിഗണിക്കുന്നത്.

യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സശ്രദ്ധം കേട്ട കരുണാകരന്‍ തന്റേതായ നിര്‍ദേശങ്ങള്‍ ഒന്നും മുന്നോട്ടുവെച്ചില്ല.

അതിനിടെ തിങ്കളാഴ്ച രാവിലെ ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ എഐസിസി ജനറല്‍സെക്രട്ടറി ഗുലാം നബി ആസാദ് വെല്ലിംഗ്ടണ്‍ ഐലന്റിലെ ഹോട്ടലില്‍ കരുണാകരനുമായി ചര്‍ച്ച നടത്തി. പിന്നീട് നെടുമ്പാശേരിയില്‍ നിന്നും ഇരുവരുമൊന്നിച്ച് തിരുവനന്തപുരത്തേക്ക് പോയി. മകള്‍ പത്മജയും കരുണാകരനൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+