കൂട്ടക്കൊല: ചോര പുരണ്ട സൈക്കിള്‍ കണ്ടെത്തി
ആലുവ: ആറംഗ കുടുംബം കൊല്ലപ്പെട്ട വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള അസ്സീസി ജംഗ്ഷനില്‍ നിന്നും ചോര പുരണ്ട ഒരു സൈക്കിള്‍ പൊലീസ് കണ്ടെത്തി.
ജനവരി 14 ഞായറാഴ്ചയാണ് ആള്‍താമസമില്ലാത്ത ഒരു വീടിന് സമീപം സൈക്കിള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി സൈക്കിള്‍ അവിടെയുണ്ടായിരുന്നെന്നാണ് പൊലീസിന് അറിയാന്‍ കഴിഞ്ഞത്. ഫോറന്‍സിക് വിദഗ്ധര്‍ താമസിയാതെ സൈക്കിള്‍ പരിശോധിക്കും.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിവിധ അന്വേഷണസംഘങ്ങളുടെ കണ്ടെത്തലുകള്‍ എസ്പി സേതുരാഘവനും ഡിവൈഎസ്പി എബ്രഹാം ചെറിയാനും വിശകലനം ചെയ്തുവരുന്നു.












Click it and Unblock the Notifications