ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കോഴിക്കോട്: കലഹം മൂത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ജനവരി 15 തിങ്കളാഴ്ച രാവിലെയാണ് തലക്കുളത്തൂര്‍ പഞ്ചായത്തില്‍ പറമ്പത്ത് ഉമ്മര്‍കോയ (46) ഭാര്യ കാട്ടില്‍പീടിക റസിയ (32) യെ തര്‍ക്കത്തിനൊടുവില്‍ വെട്ടിക്കൊന്നത്.
റസിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. സാമ്പത്തികപ്രശ്നങ്ങളുടെ പേരിലാണ് ഇവര്‍ തമ്മില്‍ കലഹമുണ്ടായത്.
സംഭവത്തിനു ശേഷം ഉമ്മര്‍കോയ എലത്തൂര്‍ പൊലീസ് സ്റേഷനിലെത്തി കുറ്റമേറ്റുപറഞ്ഞു.
റേഷന്‍കടയിലെ ജോലിക്കാരനാണ് ഉമ്മര്‍കോയ.












Click it and Unblock the Notifications