കോഴിക്കോട് ഹര്‍ത്താല്‍ പൂര്‍ണം
കോഴിക്കോട്: നാദാപുരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമത്തിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ ജനവരി 15 തിങ്കളാഴ്ച നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.
കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. നിരത്തുകളില്‍ ഇരുചക്രവാഹനങ്ങളും മറ്റും മാത്രമേ ഓടുന്നുള്ളൂ.
എന്നാല്‍ ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ ചില ഭാഗങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ഫറോക്കില്‍ പൊലീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഫറോക്ക് എസ്ഐ ജെ.സി. ചെറിയാന് പരിക്കേറ്റു. കുന്ദമംഗലം പത്താംമൈലില്‍ 30ഓളം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ് നടന്നു.
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കുഴപ്പം ആളിക്കത്തിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications