സ്വകാര്യപ്രാക്ടീസ്: എതിര്‍പ്പ് മനുഷ്യാവകാശ ധ്വംസനമെന്ന്
കണ്ണൂര്‍: ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിനെ എതിര്‍ക്കുന്നവര്‍ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വി.സി.കബീര്‍ .
ഇഷ്ടമുള്ള ഡോക്ടറെ കണ്ട് ചികിത്സ നേടാനുള്ളഒരു പൗരന്റെ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് സ്വകാര്യപ്രാക്ടീസിന് അനുമതി നല്‍കാനുള്ള ഉത്തരവിലൂടെ ചെയ്യുന്നതെന്ന് കബീര്‍ പറഞ്ഞു.
ജനവരി 14 ഞായറാഴ്ച കേരള ഗവര്‍മെന്റ് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിന് നിയമപരമായി അനുമതി നല്‍കുന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണ്. ഡോക്ടര്‍മാരെ സംരക്ഷിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്.
ആഭ്യന്തര, നിയമ വകുപ്പുകളുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവിലെ വിവാദം സൃഷ്ടിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications