Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചന്‍ ഉദ്യോഗസ്ഥര്‍ക്ക് 16 കാറുകള്‍ നല്‍കി

തിരുവനന്തപുരം: ചില പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിഷമദ്യദുരന്തക്കേസിലെ പ്രധാനപ്രതിയായ മണിച്ചന്‍ പതിനാറ് കാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടി.

ഐജി, എസ്പി, ഡിവൈഎസ്പി, സിഐ, എസ്ഐ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്നീ പദവികളിലിരിക്കുന്നവര്‍ക്കാണ് മണിച്ചന്‍ കാറുകള്‍ സമ്മാനമായി നല്‍കിയത്. ഇതില്‍ 10 കാറുകള്‍ കിട്ടിയത് ആര്‍ക്കൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിവായിട്ടുണ്ട്. മറ്റ് ആറ് കാറുകളുടെ ഉടമസ്ഥരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

മണിച്ചന്റെ വീട്ടിലെ ഒരു മുറിയില്‍ ഏഴ് ലക്ഷം രൂപയും സ്പിരിറ്റ് ഇടപാടിന്റെ കണക്കുകളും ആറ് ഫോട്ടോ ആല്‍ബങ്ങളും റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ആദ്യത്തെ റെയ്ഡിനു ശേഷം വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് മുറി തുറന്നപ്പോള്‍ ഇവയൊന്നും കണ്ടില്ല.

ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഷമദ്യദുരന്തക്കേസുകളെ കുറിച്ച് അന്വേഷിക്കുന്ന ഐജി സിബി മാത്യു സര്‍ക്കാരിനെഴുതിയിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും കിട്ടിയില്ലെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+