കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരത്ത് അക്രമത്തിന്റെ മറവില്‍ കൊള്ള

  • By Staff
Google Oneindia Malayalam News

നാദാപുരം: സിപിഎം-മുസ്ലിംലീഗ് സംഘട്ടനം നടക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് അക്രമത്തിന്റെ മറവില്‍ വ്യാപകമായ കൊള്ള നടക്കുന്നതായി പരാതി.

ആഭരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും കൂടാതെ തേങ്ങ വരെ കൊള്ളയടിച്ചു പോകുന്നുണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ നാദാപുരം, പാറക്കടവ് ഭാഗങ്ങളില്‍ 25ഓളം വീടുകള്‍ കൊള്ളയടിക്കപ്പെട്ടു.

മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ജനതാദള്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ വീടുകളാണധികവും കൊള്ളയടിക്കപ്പെട്ടത്. രാത്രിയും പകലുമെന്നില്ലാതെ സംഘങ്ങളായി വന്ന് വീടിനുള്ളില്‍ അതിക്രമിച്ചു കയറി സ്ത്രീകളുടെ കഴുത്തിലും കൈയിലും കിടക്കുന്ന ആഭരണങ്ങളും വീട്ടിനകത്തെ ഇലക്ട്രോണിക് സാധനങ്ങളും കൊള്ളയടിക്കുകയാണെന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്നു.

അക്രമങ്ങളുടെ കാര്യത്തില്‍ രണ്ടു പക്ഷമാണെങ്കിലും അക്രമത്തിന്റെ മറവില്‍ കൊള്ള നടക്കുന്നുണ്ടെന്ന കാര്യത്തില്‍ സിപിഎമ്മിനും മുസ്ലിംലീഗിനും എതിരഭിപ്രായമില്ല. എന്നാല്‍ കൊള്ളയെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകവും കൊള്ളയും മൂലം ഭീതി പൂണ്ട സ്ഥലവാസികള്‍ വീടുവിട്ടുപോവുകയാണ്. ഇതിനകം തന്നെ നൂറോളം കുടുംബങ്ങള്‍ വീടുമാറിക്കഴിഞ്ഞു. പൊലീസിനെതിരെയും വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം അക്രമസംഭവങ്ങളെത്തുടര്‍ന്ന് ജനവരി 15 തിങ്കളാഴ്ച നാദാപുരത്ത് സര്‍വകക്ഷിയോഗം നടക്കുന്നുണ്ട്.കോഴിക്കോട് ജില്ലാ കളക്ടര്‍ ഉഷാ ടൈറ്റസിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു സമാധാനയോഗങ്ങളില്‍ നിന്നും മുസ്ലിം ലീഗ് വിട്ടു നിന്നത് സര്‍വകക്ഷിയോഗത്തിന്റെ സാധ്യതകളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X