Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: മേട്രണെതിരെ അന്വേഷണം

കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ വനിത ഹോസ്റല്‍ മേട്രണെതിരെ വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയതോടെ അധികൃതര്‍ മുഖം രക്ഷിക്കാന്‍ വഴി തേടുന്നു. മേട്രണെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആദ്യഘട്ടത്തില്‍ മടിച്ച സര്‍വകലാശാല വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍.

അനാശാസ്യ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വനിതാ ഹോസ്റല്‍ മേട്രണ്‍ അംബുജത്തെ രജിസ്ട്രാര്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.

മേട്രണെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നടത്തിയ ധര്‍ണ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഉണര്‍ന്നത്. സിണ്ടിക്കേറ്റ് അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സിണ്ടിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

പക്ഷേ സര്‍വകലാശാലയുടെ നടപടികളില്‍ വിശ്വാസം പോരെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. തുടര്‍ന്നാണ് വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ട് അടുത്ത ദിവസം തന്നെ സര്‍വകലാശാലാ കാമ്പസില്‍ സിറ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് വനിതാ കമ്മിഷന്‍.

ഹോസ്റല്‍ കേന്ദ്രീകരിച്ച് മേട്രണ്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്നതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. വിശദമായ പരാതി സര്‍വകലാശാലയ്ക്ക് നല്‍കിയെങ്കിലും മേട്രണെ രക്ഷിക്കാനാണ് സര്‍വകലാശാലയിലെ ഉന്നതരുടെ ശ്രമമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശരിയായ ദിശയില്‍ അന്വേഷണം നടന്നാല്‍ സര്‍വകലാശാലയിലെ ഉന്നതര്‍ കുടുങ്ങുമെന്നതിനാലാണ് അധികൃതര്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതെന്ന് ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+