Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കും

കൊല്ലം: അടുത്ത തിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ ഈഴവസമുദായത്തിന് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള രാഷ്ട്രീയതന്ത്രം ആവിഷ്കരിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചു.

ജനവരി 14 ഞായറാഴ്ച കൊല്ലത്തു നടന്ന എസ്എന്‍ഡിപി യോഗം ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ഈഴവര്‍ക്ക് നിലവിലുള്ള നിയമസഭയില്‍ 27 അംഗങ്ങള്‍ മാത്രമാണുള്ളത്. കുറഞ്ഞ അംഗബലമുള്ള മറ്റു സമുദായങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച് കൂടുതല്‍ അംഗങ്ങളെ നേടിയെടുത്തു. ഈഴവ സമുദായത്തെ വോട്ടുബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയ കക്ഷികള്‍ അവര്‍ക്ക് അര്‍ഹതയുള്ള സ്ഥാനങ്ങള്‍ പോലും നല്കുന്നില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍ അദ്ധ്യക്ഷനായിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+