ആലപ്പുഴ ടെലികോം സെന്ററില്‍ കൂടുതല്‍ സൗകര്യം
ആലപ്പുഴ: ആലപ്പുഴ ജില്ലാ ടെലികോം കസ്റമര്‍ സര്‍വീസ് സെന്ററില്‍ കൂടുതല്‍ സൗകര്യങ്ങള്‍. ഇനി മുതല്‍ പുതിയ കണക്ഷനുള്ള അപേക്ഷയോടൊപ്പം ഡിപ്പോസിറ്റ് തുകയും സ്വീകരിക്കും.
രാവിലെ 10 മുതല്‍ 12.30 വരെ പണവും 12.30 മുതല്‍ മൂന്ന് വരെ ഡിമാന്റ് ഡ്രാഫ്റ്റുമാണ് സ്വീകരിക്കുക. അക്കൗണ്ട്സ് ഓഫീസര്‍, ബിഎസ്എന്‍എല്‍, ആലപ്പുഴ എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ക്രോസ് ചെയ്തത് അയക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ അപേക്ഷകന് അപ്പപ്പോള്‍ അറിയാനുള്ള സംവിധാനവുമുണ്ട്.
എസ്ടിഡി, ഐഎസ്ഡി, ലോക്കല്‍ കോളുകള്‍ വിളിക്കാന്‍ സാധിക്കുന്ന പ്രീപെയ്ഡ് ഐടിസി കാര്‍ഡുകളും സെന്ററില്‍ നിന്ന് ലഭിക്കും. 525, 210, 105 എന്നീ നിരക്കുകളിലാണ് ഐടിസി കാര്‍ഡുകള്‍. എസ്ടിഡി ഇല്ലാത്ത ഫോണില്‍ നിന്നും കാര്‍ഡുപയോഗിച്ച് എസ്ടിഡി, ഐഎസ്ഡി കോളുകള്‍ വിളിക്കാമെന്ന് ടോലികം ജനറല്‍ മാനേജര്‍ അറിയിച്ചു.












Click it and Unblock the Notifications