ചങ്ങനാശ്ശേരിയില്‍ ചരക്കു തീവണ്ടി മറിഞ്ഞു
കോട്ടയം: ചങ്ങനാശ്ശേരി റെയില്‍വെ സ്റേഷനു സമീപം ജനവരി 15 തിങ്കളാഴ്ച ചരക്കു തീവണ്ടി മറിഞ്ഞ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് ഇരുമ്പനത്തേക്കു പോയ തീവണ്ടി രാവിലെ 11.15ന് ചങ്ങനാശ്ശേരി സ്റേഷനിലെ പ്ലാറ്റ്ഫോമിന് തെക്കുമാറി സില്‍ പോസ്റിനു സമീപം പാളം തെറ്റി മറിയുകയായിരുന്നു. എന്‍ജിനോടു ചേര്‍ന്ന നാലു ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ പാളത്തിനും കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം- എറണാകുളം റൂട്ടിലുള്ള ട്രെയിനുകള്‍ വൈകുന്നേരം വരെ ആലപ്പുഴ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ചങ്ങനാശ്ശേരിയിലെത്തിയ ചെന്നൈ- കായംകുളം പ്രത്യേക തീവണ്ടി ഇവിടെ നിന്ന് ചെന്നൈയിലേക്ക് തിരിച്ചുപോകും. യാത്രക്കാരെ ടാക്സിയില്‍ കായംകുളത്ത് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications