കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാരാ കപ്പ്: ഇന്ത്യയ്ക്കു വീണ്ടും പരാജയം

  • By Staff
Google Oneindia Malayalam News

കൊച്ചി: സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു വീണ്ടും പരാജയം. ജനവരി 15 തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉറുഗ്വേയോട് എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളില്‍ വിജയം കണ്ട ഉറുഗ്വേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു.

ആദ്യ 38-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 12, 26 മിനിറ്റുകളിലും ഉറുഗ്വേ ഇന്ത്യന്‍ ഗോള്‍വലയം ചലിപ്പിച്ചു. ജുവാന്‍ സെഗാലസ്, റിക്കാര്‍ഡോ വരേല, വില്‍സണ്‍ മാര്‍ട്ടിയേറ എന്നിവരാണ് ഉറുഗ്വേയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.

ഇന്ത്യന്‍ ഗോളിന്റെ ഉന്മാദത്തില്‍ ആനന്ദനൃത്തമാടാന്‍ വ്യാമോഹിച്ച് പതാകകളും ചെണ്ടമേളവുമായി സ്റ്റേഡിയത്തില്‍ കാത്തിരുന്ന കാണികള്‍ ഇത്തവണയും നിരാശരായി. എന്നാല്‍ കഴിഞ്ഞ ദിവസം ഐസ്ലണ്ടിനോട് കാഴ്ച വച്ചതിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. ഐ എം വിജയനും കാള്‍ട്ടണ്‍ ചാപ്മാനും ബ്രൂണോ കുട്ടീനോയും ഉള്‍പ്പെട്ട മുന്നേറ്റി നിര ചില ചടുലമായ നീക്കങ്ങള്‍ നടത്തി. പ്രതിരോധത്തില്‍ ജോ പോള്‍ അഞ്ചേരി മികച്ച പ്രകടനം കാഴ്ച വച്ചു.

എന്നാല്‍ ഇന്ത്യയുടെ പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വശ്യ സൗന്ദര്യം പുറത്തെടുത്തായിരുന്നു ഉറുഗ്വേയുടെ കളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X