മധ്യഅമേരിക്കയിലെ ഭൂകമ്പം:400 പേര്‍ മരിച്ചു
സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ ജനവരി 14 ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ എല്‍സാല്‍വദോറില്‍ മരിച്ചവരുടെ എണ്ണം 400 ആയി.
779 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.1000 ലധികം പേരെ ഇനിയും കാണാനില്ല.രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജഡങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.
എല്‍ സാല്‍വദോറില്‍ 10,000 പേര്‍ക്കെങ്കിലും വീടുകള്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റെഡ് ക്രോസ് പറയുന്നു.3,300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റെഡ്ക്രോസ് പറയുന്നു.വൈദ്യുതിബന്ധങ്ങളും ടെലഫോണ്‍ ലൈനുകളും താറുമാറായി.ഗ്വാട്ടിമാല,ഹോണ്ടുറാസ്,കോസ്റാറിക്ക,നിക്കരാഗ്വ എന്നീരാജ്യങ്ങളിലും ഭൂകമ്പം നാശനഷ്ടം വിതച്ചു.












Click it and Unblock the Notifications