കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

101 പുതുമകളുമായി അംബാസഡര്‍ കാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി:101 പുതുമകളുമായി അംബാസഡര്‍ കാര്‍ നിരത്തിലിറങ്ങും.

നിലവിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ അംബാസഡറെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ പ്രസിഡന്റ് ബി.കെ.ചതുര്‍വേദി പറഞ്ഞു.ജനവരി 16 ചൊവാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചതുര്‍വേദി.

101 പരിഷ്കാരങ്ങളാണ് പുതിയ മോഡലില്‍ ഉണ്ടാവുക.ഇതിനായി 75 കോടി നീക്കിവെച്ചിട്ടുണ്ട്.അംബാസഡറിന്റെ ഉല്പാദനം 24,000ല്‍ നിന്ന് 30,000 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അംബാസഡറിന്റെ നല്ല അംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും പരിഷ്കാരം.സുരക്ഷിതത്വം,ഉറപ്പ്,അകത്തെ സ്ഥലസൗകര്യം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല.പുതിയ മോഡല്‍ യൂറോ -ഒന്ന് എന്ന നിലവാരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അംബാസഡര്‍ കാറുകളുടെ വില്പനയുടെ കാര്യത്തില്‍ കേരളം ഒരു നല്ല മാര്‍ക്കറ്റാണ്.കേരളത്തില്‍ ശരാശരി മാസം 250 കാറുകള്‍ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X