Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പോളോ ടയേഴ്സിന് വന്‍ പദ്ധതികള്‍

കൊച്ചി: ടയര്‍ കയറ്റുമതി ഉള്‍പ്പടെ 230 കോടിയുടെ വിപുലമായ പദ്ധതികള്‍ അപ്പോളോ ടയേഴ്സ് തയാറാക്കിവരുന്നു.

കയറ്റുമതി ലക്ഷ്യമാക്കി ഒരു റേഡിയല്‍ ട്രക്ക് ടയര്‍ ഫാക്ടറി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് എന്‍.ശ്രീകുമാര്‍ ജനവരി 15 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലുള്ള യൂണിറ്റിലായിരിക്കും റേഡിയല്‍ ടയര്‍ നിര്‍മ്മാണം തുടങ്ങുക.

150 കോടി രൂപ മുടക്കി പേരാമ്പ്ര യൂണിറ്റ് നവീകരിക്കുന്നതോടെ പ്രതിദിന ഉല്‍പാദനം 132 ടണ്ണില്‍ നിന്നും 150 ടണ്‍ ആയി ഉയരുമെന്ന് ശ്രീകുമാര്‍ അറിയിച്ചു.

കളമശ്ശേരി യൂണിറ്റില്‍ 80 കോടി രൂപ മുടക്കി ഇപ്പോഴുള്ള 60 ടണ്ണില്‍ നിന്നും 100 ടണ്‍ ആയി പ്രതിദിന ഉല്‍പാദനം കൂട്ടുമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+