തട്ടിപ്പ് കമ്പനികള്‍ക്കെതിരെ സെബി
ദില്ലി: ആട്, തേക്ക്, മാഞ്ചിയം പദ്ധതികള്‍ പ്രഖ്യാപിച്ച് നിക്ഷേപകരെ കുടുക്കിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നു.
ഇത്തരം കമ്പനികള്‍ക്കെതിരെ നേരത്തെ പൊലീസ് സ്വീകരിച്ച നടപടിക്ക് പുറമെയാണ് സെബിയുടെ നീക്കം. ഇത്തരത്തിലുള്ള 523 സ്ഥാപനങ്ങള്‍ ഇതുവരെ സമാഹരിച്ച നിക്ഷേപം ഒരു മാസത്തിനകം പലിശ സഹിതം തിരിച്ചു നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്നാണ് സെബി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ കമ്പനികള്‍ മാത്രം 30 കോടിയിലധികം രൂപ നിക്ഷേപകരില്‍ നിന്നും തട്ടിയിട്ടുണ്ടെന്നാണ് കണക്ക്. 1992ലെ സെബി 11 ബി നിയമപ്രകാരം കമ്പനി ഉടമകള്‍ക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി പണാപഹരണം, വഞ്ചന, വിശ്വാസലംഘനം, പൊതുമുതല്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കമ്പനി ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് സെബി നിര്‍ദേശം നല്‍കും.












Click it and Unblock the Notifications