Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ആക്രമണം: 11 മരണം

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജനവരി 16 ചൊവാഴ്ച ലഷ്കര്‍- എ- തോയിബയുടെ ആത്മഹത്യാ സംഘത്തില്‍പ്പെട്ട തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ മരിച്ചു.

മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ ആറ് തീവ്രവാദികളും മൂന്ന് സിആര്‍പിഎഫ് ഭടന്മാരും ഒരു ബാങ്ക് മാനേജരും അദ്ദേഹത്തിന്റെ മകളുമുള്‍പ്പെടെ രണ്ടു സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. നാലു വനിതകള്‍ ഉള്‍പ്പെടെ എട്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു.

വൈകുന്നേരം 3.40നാണ് ആക്രമണമുണ്ടായത്. ആ സമയത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ജറ്റ് എയര്‍വെയ്സിന്റെയും ഓരോ വിമാനങ്ങള്‍ വീതം വിമാനത്താവളത്തിലുണ്ടായിരുന്നു. പൊലീസ് വേഷത്തിലെത്തിയ തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്കു നേരെ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ് വിമാനത്താവളത്തിനകത്തേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു.

വിമാനത്താവളത്തിന്റെ പ്രധാന കവാടത്തില്‍ കാവല്‍ നില്ക്കുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ തിരിച്ചു വെടിവെച്ചു. വെടിവെപ്പിലാണ് ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നു സുരക്ഷാ സൈനികരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉള്‍പ്പടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുമ്പോഴാണ് തീവ്രവാദി ആക്രമണം. വിമാനത്താവളത്തിലും പരിസരത്തും തീവ്രവാദികളാരും ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ശ്രീനഗര്‍ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ജനവരി ഏഴ് ഞായറാഴ്ച മോഷ്ടിക്കപ്പെട്ട ടാറ്റാ സുമോ ജീപ്പില്‍ പൊലീസ് വേഷത്തിലെത്തിയ അഞ്ചു തീവ്രവാദികള്‍ വിമാനത്താവളത്തില്‍ സുരക്ഷാ സൈനികരെ കബളിപ്പിച് അകത്തുകടക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അന്ന് ഏറ്റുമുട്ടലിനു തയ്യാറാവാതെ തീവ്രവാദികള്‍ പിന്തിരിയുകയായിരുന്നു. ജീപ്പ് അടുത്ത ദിവസം രാവിലെ ഹൈദര്‍പോറ പാസിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+