ജിതേന്ദ്ര പ്രസാദ അന്തരിച്ചു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദ ജനവരി 16ചൊവാഴ്ച അന്തരിച്ചു. ഉച്ചയ്ക്ക് 12.15ന് ഹൃദയസ്തംഭനം മൂലം അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
62 വയസ്സായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായ ി അമിത രക്തസമ്മര്‍ദ്ദം മൂലം തലച്ചോറില്‍ ക്ഷതമേറ്റ് അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
1938 നവംബര്‍ 12ന് ജിതേന്ദ്ര പ്രസാദ ലഖ്നോവില്‍ ജനിച്ചു.നൈനിറ്റാളിലെ ഷെര്‍വുഡ് കോളേജ്, ലഖ്നോവിലെ കോല്‍വിന്‍ താലൂക്ക്ദാര്‍സ് കോളേജ്,അലഹബാദിലെ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1970-71 ല്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗമായി.1971,1980,1984 വര്‍ഷങ്ങളില്‍ ലോക്സഭാ അംഗമായി.1985ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി. രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്.1995---97 കാലത്ത് അദ്ദേഹം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും രാജ്യസഭാ അംഗവുമായിരുന്നു.
പക്ഷെ സോണിയാഗാന്ധിക്കെതിരെ കഴിഞ്ഞ വര്‍ഷം എഐസിസി അധ്യക്ഷപദവിയ്ക്കുവേണ്ടി മത്സരിച്ചപ്പോഴാണ് ജിതേന്ദ്ര പ്രസാദ കൂടതല്‍ ജനശ്രദ്ധ നേടിയത്.












Click it and Unblock the Notifications