സിഖുകാര്‍ക്കു മുന്നില്‍ ആര്‍എസ്എസ് വഴങ്ങി
ദില്ലി: സിഖുമതം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന വാദം ആര്‍എസ്എസ് തിരുത്തി.
ജനവരി 16ചൊവാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സിഖുമതത്തിനു സ്വന്തം അസ്തിത്വമുണ്ടെന്നും അത് ഹിന്ദു മതത്തില്‍ നിന്നും വ്യത്യസ്തമായ ഒരു മതമാണെന്നും ആര്‍എസ്എസ് പരസ്യസമ്മതം നടത്തിയത്.ആര്‍എസ് എസ് നേതാക്കളും ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
സിഖ്കാരുടെ ആത്മീയനേതാവായ ഗുരു ഗോബിന്ദ് സിംഹിന്റെ ജന്മവാര്‍ഷിക ദിനം ഹിന്ദു ക്ഷേത്രത്തില്‍ ആചരിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കത്തിനെതിരെ അകാലിദളിന്റെ നേതൃത്വത്തില്‍ സിഖുകാര്‍ ഒറ്റക്കെട്ടായി പ്രതികരിച്ചിരുന്നു.ആര്‍എസിഎസിന്റെ ഈ നീക്കം സിഖുകാരുടെ സ്വതന്ത്രമായ നിലനില്പിനെ തന്നെ ബാധിക്കുമെന്ന് അകാലിദള്‍ ആരോപിച്ചിരുന്നു.
സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് ഹിന്ദു ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെ തടയുമെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷന്‍ ജഗ്ദേവ് സിംഹ് തല്‍വണ്ടി പ്രഖ്യാപിച്ചിരുന്നു.
കാര്യങ്ങള്‍ ഒരു ഏറ്റുമുട്ടലിന്റെ വക്കിലെത്തിയപ്പോള്‍ ബിജെപി ഇടപെടുകയായിരുന്നു.കേന്ദ്ര സര്‍ക്കാരില്‍ അംഗമായ അകാലിദളിനെ വെറുപ്പിക്കേണ്ടെന്ന ബിജെപിയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ ആര്‍എസ്എസ് വഴങ്ങുകയായിരുന്നുവെന്ന് കരുതുന്നു.












Click it and Unblock the Notifications