നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍
ദില്ലി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കും.ഏപ്രില്‍ പകുതിയോടെ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ജനവരി 15 തിങ്കളാഴ്ച വ്യക്തമാക്കി.
തമിഴ്നാട് , പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഇപ്പോഴത്തെ നിയമസഭകളുടെ കാലാവധി യഥാക്രമം മെയ് 21 നും 28നും അവസാനിക്കും. പശ്ചിമബംഗാള്‍, പോണ്ടിച്ചേരി നിയമസഭകളുടെ കാലാവധി ജൂണ്‍ ഒമ്പതിനും അസം നിയമസഭയുടെ കാലാവധി ജൂണ്‍ 11 നുമാണ് അവസാനിക്കുക.
നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇവയുടെ ഉപയോഗം പൂര്‍ണ്ണവിജയമായതിനെത്തുടര്‍ന്നാണിത്.












Click it and Unblock the Notifications