ബോംബേറില്‍ ആറ് വയസുകാരി മരിച്ചു
നാദാപുരം: നാദാപുരം ആവോലയില്‍ മുസ്ലീം ലീഗുകാരുടെ ബോംബേറില്‍ ആറ് വയസുകാരി നീതു മരണമടഞ്ഞു.
ലീഗ് പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബ് ജനവരി 16 ചൊവാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നീതുവിന്റെ മേല്‍ പതിക്കുകയായിരുന്നു. ഉടനെ തന്നെ വടകര ആശുപത്രിയിലേക്ക് നീതുവിനെ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഎം അനുഭാവിയായ കുഞ്ഞുപറമ്പത്ത് അശോകന്റെ മകളാണ് നീതു. അശോകന്റെ നേരെയുള്ള ആക്രമണമാണ് ലക്ഷ്യം തെറ്റിയതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications