Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മുന്നണി യാഥാര്‍ഥ്യമാവും: ദേവഗൗഡ

കൊച്ചി: മൂന്നാം മുന്നണി നേതൃത്വം സംബന്ധിച്ച് തര്‍ക്കങ്ങളൊന്നും നിലവിലില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ.

മൂന്നാം മുന്നണി യാഥാര്‍ഥ്യമാവുക തന്നെ ചെയ്യും. അതിന്റെ നേതൃത്വമോ മറ്റ് കാര്യങ്ങളോ സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ ചെറുതോണിയില്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരായി ജനതാദള്‍ സംഘടിപ്പിക്കുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയ ദേവഗൗഡ ജനുവരി 16 ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

മൂന്നാം മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. മുന്നണിയുടെ ശക്തമായ തിരിച്ചുവരവിന് എല്ലാ സാഹചര്യവും രാജ്യത്തുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്നത് താനാവില്ല എന്നും ദേവഗൗഡ വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ ജനതാദള്‍ സംഘടിപ്പിക്കുന്ന കര്‍ഷകമുന്നേറ്റങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമരമല്ലെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. എട്ടോ ഒമ്പതോ വര്‍ഷം നീണ്ടുനിന്നാലും കര്‍ഷകദ്രോഹനയങ്ങള്‍ തിരുത്തുന്നതുവരെ സമരം മുന്നോട്ടുകൊണ്ടുപോകും.

കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ട പലതും സര്‍ക്കാര്‍ ചെയ്യുന്നില്ല. വ്യവസായികളെ സഹായിക്കാന്‍ മാത്രമാണ് സര്‍ക്കാരിന് താത്പര്യമെന്ന് ദേവഗൗഡ ആരോപിച്ചു.

ലോകവ്യാപാരകരാറിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് ദ്രോഹകരമാകാതെ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള പഴുതുകളുണ്ട്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇറക്കുമതി തീരുവ ഉത്പന്നങ്ങളുടെ ഇനം അനുസരിച്ച് ശാസ്ത്രീയമായി പരിഷ്കരിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും- ദേവഗൗഡ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+