കൂട്ടക്കൊല: അന്വേഷണം വിദേശത്തേയ്ക്കും
ആലുവ: ആലുവയില്‍ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസില്‍ അന്വേഷണം വിദേശത്തേയ്ക്കും വ്യാപിക്കുന്നു.
കൊലചെയ്യപ്പെട്ട ഗൃഹനാഥന്‍ അഗസ്റ്റിന്റെ അടുത്ത ബന്ധു കൂട്ടക്കൊല നടന്നതിന്റെ പിറ്റേ ദിവസം സൗദി അറേബ്യയിലെ ദമാമിലേയ്ക്കു കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇയാളോടൊപ്പം ഒരു സുഹൃത്തും ദമാമിലേയ്ക്കു കടന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം വിദേശത്തേയ്ക്കും വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
തൃപ്പൂണിത്തുറ, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ഏതാനും പേരും ദമാമിലേയ്ക്കു പോയ ബന്ധുവിനൊപ്പം മുംബൈ വരെ പോയതായും പൊലീസിന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുള്ളതായും പൊലീസ് അറിയിച്ചു.
കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെ പ്രധാന ഓടകളും കാനകളും നഗരസഭാ ജീവനക്കാര്‍ പരിശോധിച്ചു. കൊല നടത്തുന്നതിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റുപകരണങ്ങളോ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെ അഗസ്റ്റിന് വധഭീഷണിയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications