ആലുവ കൊല: ചോര പുരണ്ട ഷര്‍ട്ട് കിട്ടി
കൊച്ചി: ആലുവ കൊലക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടേതെന്ന് സംശയിക്കുന്ന രക്തം പുരണ്ട ഷര്‍ട്ട് ജനവരി 16 ചൊവാഴ്ച പൊലീസ് കണ്ടെടുത്തു.
കൂട്ടക്കൊല നടന്ന മാഞ്ഞൂരാന്‍ കോളനിക്ക് സമീപം സെന്റ് മേരീസ് സ്കൂളിന്റെ ഓടയില്‍ നിന്നാണ് ഷര്‍ട്ട് കിട്ടിയത്. വിശദമായ തിരച്ചിലിനിടയിലാണ് ഷര്‍ട്ട് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം സൗദി അറേബ്യയിലേക്കു വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.












Click it and Unblock the Notifications