നാദാപുരത്ത് സ്ഥിതി ശാന്തം
നാദാപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് സ്ഥിതിഗതികള്‍ പതുക്കെ സാധാരണഗതിയിലേക്ക് വരുന്നു. ജനവരി 15 തിങ്കളാഴ്ച രാവിലെയുണ്ടായ ചില അക്രമസംഭവങ്ങളൊഴിച്ചാല്‍ സ്ഥിതി ശാന്തമാണ്.
തിങ്കളാഴ്ച രാവിലെ രണ്ട് സിനിമാ ടാക്കീസുകളും ഒരു കള്ള്ഷാപ്പും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.
പൊതുവെ സ്ഥിതി ശാന്തമാണെങ്കിലും വീണ്ടും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
ഡിജിപി പി.ആര്‍.ചന്ദ്രന്‍ നാദാപുരത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
അക്രമം മൂലം ജനങ്ങള്‍ വീടുകളൊഴിഞ്ഞുപോവുന്നത് തുടരുകയാണ്. ഇതിനകം മുപ്പതോളം വീടുകളില്‍ നിന്ന് പൂര്‍ണമയും താമസക്കാര്‍ ഒഴിഞ്ഞുപോയിക്കഴിഞ്ഞു.
അക്രമത്തിന്റെ മറവില്‍ വ്യാപകമായ കൊള്ളയും നടക്കുന്നുണ്ട്. പുരുഷന്മാരില്ലാത്ത വീടുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കു നേരെ മാനഭംഗശ്രമങ്ങളുമുണ്ടായി.












Click it and Unblock the Notifications