രാമണ്ണറേയ്ക്കെതിരെ സിപിഎം
കാസര്‍ഗോഡ്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ എം.രാമണ്ണറേയ്ക്കെതിരെ സിപിഎം നടപടി എടുത്തേക്കും.
കര്‍ണാടകവുമായി കാസര്‍ഗോഡ് താലൂക്കിനെ ചേര്‍ക്കുന്ന പ്രശ്നം വീണ്ടും കുത്തിപ്പൊക്കിയത് രാമണ്ണറേയാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കന്നട സംസാരിക്കുന്നവര്‍ കൂടുതലുള്ള പ്രദേശത്തുള്ള രാമണ്ണറേ അവരോട് ലയന ആവശ്യവുമായി മുന്നോട്ട് വരാന്‍ ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്.
കാസര്‍ഗോഡ് താലൂക്കിനെ കര്‍ണാടകയുമായി ചേര്‍ക്കണമെന്ന ആവശ്യവുമായി ഏതാനും ദിവസം മുമ്പ് രാമണ്ണറേ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രശ്നം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ജനവരി 16 ചൊവാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി രാമണ്ണറേയോട് വിശദീകരണം ആവശ്യപ്പെടും.
പ്രശ്നം പാര്‍ട്ടിയുടെ സമ്മതം കൂടാതെ പൊതുവേദിയില്‍ രാമണ്ണറേ ഉന്നയിച്ചതില്‍ മുഖ്യമന്ത്രി നായനാര്‍ക്കും നീരസമുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പഠിച്ച മഹാജന്‍ കമ്മീഷന്‍ കാസര്‍ഗോഡ് താലൂക്കിനെ കര്‍ണാടകത്തോട് ചേര്‍ക്കുന്നതില്‍ അനുകൂലിച്ചിരുന്നുവെന്നാണ് രാമണ്ണറേ വാദിച്ചത്.












Click it and Unblock the Notifications