പൊലീസില്‍ കൂട്ടസ്ഥലം മാറ്റം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്തും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് കേരള പൊലീസില്‍ കൂട്ടസ്ഥലം മാറ്റം.
നാദാപുരത്ത് സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നടരാജനെ സ്ഥലം മാറ്റി. പകരം വയനാട് എസ് പി ടി. ചന്ദ്രനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു.
നാദാപുരം സംഭവം കൈകാര്യം ചെയ്യുന്നതില്‍ നടരാജന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്ന് ആഭ്യന്തരവകുപ്പ് വക്താവ് വ്യക്തമാക്കി.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി എം.വി. സോമസുന്ദരത്തെ വയനാട്ടിലേക്കും മാറ്റിയിട്ടുണ്ട്. പുതിയ തസ്തിക പ്രഖ്യാപിച്ചിട്ടില്ല.
സംഘര്‍ഷം നിലനില്‍ക്കുന്ന മറ്റൊരു പ്രദേശമായ കണ്ണൂരിലെ എസ്പി എസ്. ഗോപിനാഥനെയും സ്ഥലം മാറ്റി. മദ്യദുരന്തക്കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തിലെ അംഗമായ കൊല്ലം എസ്പി മനോജ് എബ്രഹാമാണ് പുതിയ കണ്ണൂര്‍ എസ്പി.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി വൈ. അനില്‍കുമാറിനെ തൃശൂരിലേക്ക് മാറ്റി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി അനന്തകൃഷ്ണനെ കൊല്ലത്തേക്കും കോട്ടയം എസ്പി ടി.കെ. വിനോദ് കുമാറിനെ തിരുവനന്തപുരത്തേക്കും മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications