സൗത്തിന്ത്യന്‍ ബാങ്ക് ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക്
കൊച്ചി:സൗത്തിന്ത്യന്‍ ബാങ്കിന്റെ കേന്ദീകൃത കമ്പ്യൂട്ടര്‍ സംവിധാനമായ സൈബര്‍ടെക പദ്ധതിയുടെ ഉദ്ഘാടനം ഇന്‍ഫോസിസ് ടെക്നോളജീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.ആര്‍.സത്യനാരായണമൂര്‍ത്തി നിര്‍വഹിച്ചു.കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ ജനവരി 17 ബുധനാഴ്ച നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ എ.സേതുമാധവന്‍ അധ്യക്ഷനായിരുന്നു.
ഇന്‍ഫോസിസ് രൂപകല്പന ചെയ്ത സമഗ്ര ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനമായ ഫിനക്കിള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈബര്‍ടെക് പദ്ധതി.മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം 150 ശാഖകളില്‍ ഫിനക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എ.സേതുമാധവന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.സൈബര്‍ടെക് ഫിനക്കിള്‍ സംവിധാനത്തിലൂടെ ബാങ്കിലെ 75 ശതമാനം ജോലികളും നിര്‍വഹിക്കാനാകും.
കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മത്സരത്തെ അതിജീവിക്കണമെങ്കില്‍ മികച്ച ബിസിനസ് പ്രകടനം അനിവാര്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സത്യനാരായണമൂര്‍ത്തി പറഞ്ഞു.നവീനസാങ്കേതിക വിദ്യകളെ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ കാര്യമില്ല.പോണ്ടിച്ചേരിയിലെ മത്സത്തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് കടലില്‍ പോകുന്നത് ഉപഗ്രഹചിത്രങ്ങളെ ആശ്രയിച്ചാണ്.
പുതിയ ഫിനക്കിള്‍ സംവിധാനത്തിനായി കൊച്ചിയില്‍ ആധുനിക ഡാറ്റാ സെന്റര്‍ സൗത്തിന്ത്യന്‍ ബാങ്ക് ആരംഭിക്കും.ബാങ്ക് ആസ്ഥാനവും മേഖലാഓഫീസുകളും ശാഖകളും ഇവിടെനിന്നും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കും.ഓണ്‍ലൈന്‍ ബാങ്കിംഗ് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് പദ്ധതി.പദ്ധതി വികസിപ്പിക്കാന്‍ അടുത്ത മൂന്ന ് വര്‍ഷങ്ങളില്‍ 35 കോടി നിക്ഷേപിക്കും.ഇന്റര്‍നെറ്റ് ബാങ്കിംഗ്,ടെലി ബാങ്കിംഗ് ,പരസ്പരം ബന്ധിപ്പിച്ച ആട്ടോമാറ്റിക് ടെല്ലര്‍മെഷീന്‍ എന്നീ സേവനങ്ങള്‍ ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications