ഇന്ത്യ അി മിസൈല്‍ വീണ്ടും പരീക്ഷിച്ചു
ദില്ലി: ഇന്ത്യയുടെ അത്യാധുനിക ബാലിസ്റിക് മിസൈലായ അിയുടെ പരിഷ്കൃത രൂപം ജനവരി 17 ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചു.
ഒറീസയിലെ ചാന്ദിപ്പൂര്‍ പരീക്ഷണ കേന്ദ്രത്തില്‍ രാവിലെ 10.15നായിരുന്നു പരീക്ഷണം. അി- രണ്ട് എന്ന് പേര്‍ നല്കിയിട്ടുള്ള ഈ മിസൈലിന് 2,200 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാനാവുമെന്ന് സ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ചത്തേത് അിയുടെ പരിഷ്കൃത രൂപത്തിന്റെ രണ്ടാമത്തെ പരീക്ഷണമായിരുന്നു. ഒരു ടണ്‍ സ്ഫോടകവസ്തുക്കളുമായി 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിക്കപ്പെട്ടത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നു എന്നറിയുന്നു.












Click it and Unblock the Notifications