എഞ്ചി. കോളജ്: എല്‍ഡിഎഫ് തീരുമാനിക്കും
തിരുവനന്തപുരം: സ്വകാര്യമേഖലയില്‍ എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങണോ എന്നതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.
ജനുവരി 17 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എഞ്ചിനീയറിംഗ് കോളജുകള്‍ പൊതുമേഖലക്കു പുറമെ തത്കാലം സഹകരണമേഖലയിലും തുടങ്ങാനാണ് തീരുമാനം. പുതിയ എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങുന്നതിനുള്ള തീരുമാനം മന്ത്രിസഭ റദ്ദുചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു.
നാദാപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യപ്രാക്ടീസ് സംബന്ധിച്ച് ഭേദഗതി ചെയ്ത പെരുമാറ്റച്ചട്ടം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ പ്രാവര്‍ത്തികമാക്കൂ എന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications