കേരളത്തില്‍ സിഐഎയുടെ ആളുകളുണ്ട്: പിണറായി
തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ സിഐഎയ്ക്ക് ആളുകളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ജനവരി 17 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തു തന്നെ കേരളത്തിലും പശ്ചിമ ബംഗാളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സിഐഎ ആളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ സിഐഎ ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ചിലര്‍ അസ്വസ്ഥരാവുന്നത് എന്തിനെന്ന് താന്‍ അത്ഭുതപ്പെടുന്നതായി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസിനെയും ബിജെപിയെയും പിന്തുണയ്ക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സിപിഎം സെക്രട്ടറി ആരോപിച്ചു. എന്നാല്‍ ഈ മാധ്യമങ്ങളുടെ ശ്രമം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാധ്യമങ്ങളുടെ പിന്തുണയോടെയല്ല സിപിഎം വളര്‍ന്നത്. അതിനാല്‍ ഇവ വിചാരിച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാനും സാധ്യമല്ല.- പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications