കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വാഗ്ദാനം നടപ്പാക്കണം: ദേവഗൗഡ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി വാജ്പേയി നടത്തിയ വാഗ്ദാനങ്ങള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നടപ്പിലാക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പറഞ്ഞു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും വരെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരം നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ലോകവ്യാപാരകരാറിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ലോകവ്യാപാരസംഘടനയിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ദേവഗൗഡ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജനുവരി 17 ബുധനാഴ്ച ജനതാദള്‍ യൂത്ത് വിംഗിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വ്യവസായത്തെയും കാര്‍ഷികമേഖലയെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളണം. രാജ്യത്ത് 54 ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതിയാണ് നടക്കുന്നത്. വെളിച്ചെണ്ണയുടെ വിലയിടിവിന് കാരണമായ പാമോയിലിന്റെ വില്പന തടയേണ്ടത് ജനങ്ങളാണ്.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റ നയങ്ങള്‍ കേരളത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റാലിയെ അഭിസംബോധന ചെയ്ത മുന്‍പ്രധാനമന്ത്രി വി.പി.സിംഹ് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തിന് ബിജെപിയും കോണ്‍ഗ്രസും കുറ്റക്കാരാണ്. തെറ്റ് ചെയ്തവര്‍ക്ക് തിരിച്ചടി നല്‍കിയില്ലെങ്കില്‍ അവര്‍ ഈ തെറ്റ് തുടരും-സിംഹ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X